2008 സെപ്റ്റംബർ 6, ശനിയാഴ്‌ച

Malayalam

എല്ലാ സംസ്കാരങ്ങള്‍ക്കും ഒരമ്മയുണ്ട്.
ഒരു പുഴയാണാ അമ്മ.
മലയാണ്മയ്ക്കും ഒരമ്മയുണ്ട്.
നിളയാണാ അമ്മ.
നിളയുടേ പുളിനങ്ങളിലാണ് പറയിപേറ്റ പന്തിരുകുലം പിച്ചവച്ചു നടന്നത്.
മലയാളി അവിടേ നിന്നും വളര്‍ന്നു. വിശ്വ പൗരനായി. ദിഗ്വിജയി ആയി. പല നദിക്കരകളില്‍ പല സംസ്കാരങ്ങളുടേ ചൂരും ചൂടുമവനറിഞ്ഞു. വരും തലമുറകളില്‍ മലയാളത്തിന്‍റേ നാരായവേരു പിഴുതേറിയാന്‍
അവന്‍ , അല്ല.. നമ്മള്‍ മത്സരിക്കുകയാണ്. നാളേ നാലാള്‍ കൂടുന്ന സദസ്സുകളില്‍ മലയാളം നമുക്കൊരു നാണക്കേടായേക്കാം..

എങ്കിലും നമുക്കൊരു തവണകൂടി ഒത്തു കൂടാം. പറഞ്ഞതിനേക്കാള്‍ പറയാനേറേ ബാക്കിയുണ്ട്.അനുഭവസാക്ഷ്യങ്ങള്‍ , സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, അങ്ങനേ പലതും..
വരൂ.. നമുക്കാ പുഴയോരത്ത് ഒത്തുകൂടാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

FEEDJIT Live Page Popularity