2012 മാർച്ച് 20, ചൊവ്വാഴ്ച

പത്രവിതരണക്കാര്‍ സമരം ചെയ്യുന്പോള്‍?



ഇന്ന് പത്രം മടങ്ങി. നേരം പുലരുന്പോള്‍ ഒരു കപ്പു ചായയോടൊപ്പം പത്രവാര്‍ത്തയും മൊത്തിക്കുടിക്കുന്നത് ഭൂരിപക്ഷം മലയാളികളുടേയും ശീലമാണ്. 

സ്വാഭാവികമായും പൊതുജനത്തിന് അരിശം തോന്നുക പത്രവിതരണക്കാരനോടുതന്നെ. കാരണം പത്രത്തിന്‍റെ പ്രതിനിധിയായി നമ്മുടെ വീടുകളിലെത്തുന്നത് പത്ര വിതരണക്കാരനാണല്ലോ? അച്ചായനേയും വീരനേയും പറയാന്‍ നാവില്‍ വന്ന തെറി മുഴുവന്‍ പത്രവിതരണക്കാരനോട് പറഞ്ഞിട്ടാണല്ലോ നാം സാധാരണ അരിശം തീര്‍ക്കുക. യഥാര്‍ത്ഥത്തില്‍ ഇവരെ കുത്തക പത്രങ്ങള്‍ തൊഴിലാളികളായിപ്പോലും അംഗീകരിച്ചിട്ടുണ്ടോ? കര്‍ക്കിടകത്തിലെ പെരുമഴയത്തും മകരത്തിലെ മരം കോച്ചുന്ന തണുപ്പിലും അതിരാവിലെ ഓണവും വിഷുവും  ആണ്ടറുതികളുമില്ലാതെ മുടങ്ങാതെ പത്രം വിതരണം ചെയ്യുന്നവരാണ് പത്ര വിതരണക്കാര്‍. ഈ ജോലിക്കാരില്‍ ഒരിക്കലെങ്കിലും പട്ടി കടി കൊള്ളാത്തവര്‍ വിരളമാണ്. ബാലവേലയെക്കുറിച്ച് നെടു നെ ടുങ്കന്‍ ലേഖനങ്ങള്‍ പടച്ചുവിട്ട് വായനക്കാരെ കിടിലം കൊള്ളിക്കാറുള്ള പത്രങ്ങളുടെ വിതരണ രംഗത്താണ് ബാലവേല കൊടികുത്തിവാഴുന്നതെന്ന് അരമന രഹസ്യമല്ല. ഒരു പത്രവിതരണത്തൊഴിലാളിക്ക് ലഭിക്കുന്നത് 600-700 രൂപ പ്രതിമാസ ശന്പളമാണ്. മനുഷ്യാവകാശ സംഘടനകളൊന്നും ഇവരെക്കുറിച്ച് എവിടെയും പറഞ്ഞതായി അറിവില്ല.  പത്ര വിതരണത്തെ ഒരു തൊഴിലായി അംഗീകരിക്കാനോ, 

എന്തിന് ഇവരെ മനുഷ്യരായി അംഗീകരിക്കാനോ കേളികെട്ട പത്ര മുതലാളിമാര്‍ തയ്യാറല്ല. മുതലാളിമാരുടെ കാര്യസ്ഥന്‍മാരോട് സംസാരിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്കില്ല. 
വിരലിലെണ്ണാവുന്ന കോപ്പികളില്‍ നിന്ന് ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കുന്ന മാധ്യമ ഭീമന്‍മാരായി ഈ പത്രങ്ങള്‍ വളര്‍ന്നത് ദൈവകടാക്ഷം കൊണ്ടല്ല. ചോരയും നീരും അദ്ധ്വാനവും ചിലവഴിച്ച് കാടും മേടും കേറി കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും ഈ പത്രങ്ങള്‍ക്ക് വരിക്കാരെ ചേര്‍ക്കുകയും അവധിനാളുക ള്‍പോലുമില്ലാതെ പത്രം വിതരണം ചെയ്യുന്ന തൊഴിലാളികളുടെ പ്രവര്‍ത്തന ഫലമായാണ്. ആയിരക്കണക്കി ന് കോടികളുടെ കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ഈ തൊഴിലാളികളുടെ വിയര്‍പ്പാണ്. 

പത്രത്തൊഴിലാളികളില്‍ നിന്ന് ഒരു പത്രത്തിന് 2 മാസത്തെ അഡ്വാന്‍സ് തുകയായി 250 രൂപ കൈപ്പറ്റി യിട്ടാണ് ബഹുമാന്യ പത്രങ്ങള്‍ ഏജന്‍റിനു കൊടുക്കുന്നത്. കേരളത്തിലെ പത്ര മുത്തശ്ശിക്കുമാത്രം ഏതാണ്ട് 17 ലക്ഷത്തിലധികം വരിക്കാരുണ്ടെന്നാണ് അവരുടെ ഔദ്യോഗിക കണക്ക്. ഒന്നാലോചിച്ചു നോക്കൂ. 17 ലക്ഷം x 250.00 രൂപ. ഓരോ രണ്ടു മാസത്തിലും പത്രഭീമന്‍മാര്‍ അഡ്വാന്‍സായി കൈപ്പറ്റുന്നത് 425000000  രൂപ. പ്രതിവര്‍ഷം 425000000 x 6 = 2550000000 രൂപ. ഒരു പത്രം പോലും വില്‍ക്കാതെ ഈ പണം ഏതെങ്കിലും പൊതുമേഖലാ  ബാങ്കില്‍ നിക്ഷേപിച്ചാല്‍ 8 ശതമാനം പലിശ നിരക്കില്‍ കിട്ടുന്ന തുക 204000000 രൂപ. 

തൊഴിലാളികളായിപ്പോലും അംഗീകരിക്കാന്‍ തയ്യാറാവാത്ത പത്ര ഏജന്‍റുമാരില്‍ നിന്ന് മാധ്യമ ഭീമന്‍മാര്‍ കൈക്കലാക്കുന്നത് കോടികളാണെന്നാണ് വ്സ്തവം. 
പേപ്പറുകളുടെ എണ്ണം കൂടിയപ്പോഴും വാരാന്ത്യപ്പതിപ്പും ഉത്സവസപ്ലിമെന്‍റുകളും വന്നപ്പോള്‍ ജോലിഭാരം ഇരട്ടിയാവുകയാണ് ചെയ്തത്. ഇതിന് ആനുപാതികമായി  ഏജന്‍റുമാരുടെ കമ്മീഷന്‍ കൂടുകയല്ല ചെയ്തത്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രവിതരണ തൊഴിലാളിക്ക് കമ്മീഷന്‍ 35 ശതമാനം. വര്‍ഷങ്ങള്‍ കഴിയുന്തോറും ശതമാനം കുറയാന്‍ തുടങ്ങി. ഇപ്പോള്‍ 25ലെത്തി നില്‍ക്കുന്നു. രാജ്യം വിലക്കയറ്റം നേരിട്ടുകൊണ്ടിരി ക്കുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് മുതലക്കണ്ണീരൊഴുക്കിയവര്‍ പത്ര വിതരണത്തൊഴിലാളിയുടെ കൂലി വെട്ടിച്ചുരുക്കുന്നു. 35 വര്‍ഷത്തിനുള്ളില്‍ പത്രത്തിന്റെ വില രണ്ടിരട്ടിയായി എന്നാല്‍ കമ്മീഷന്‍ പകുതി യായി. കേരളത്തിലെ എല്ലാ പത്രങ്ങളും ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്റെ കണക്കാണിത്. കമ്മീഷന്‍ 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു.

വാരാന്ത്യ, ആഘോഷ സപ്ലിമെന്റുകള്‍ മുതലാളി ഒന്നായി ഒരുകെട്ടാക്കി ഏജന്റുമാരുടെ തലയില്‍ തള്ളുകയാണ് ചെയ്യാറ്. അത് പെറുക്കിവെച്ച് ദിനപത്രത്തിനുള്ളില്‍ അടുക്കുന്ന ഡ്യൂട്ടി ഏജന്റുമാര്‍ക്കാണ്. എന്നാല്‍ ഇതിന് ആനുപാതികമായി കൂലി ചോദിക്കുമ്പോള്‍ മുതലാളിയുടെ മുഖഭാവം മാറും. അധിക ജോലിക്ക് അധിക കൂലിയില്ല. പത്രങ്ങളുടെ കൂടെ നല്‍കുന്ന സ്‌പെഷ്യല്‍ സ്പ്ലിമെന്റുകള്‍ക്ക് പ്രത്യേകം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് അനുവദിക്കാറില്ല. ലക്ഷങ്ങള്‍ പരസ്യം വാങ്ങിയിറക്കുന്ന ഈ സപ്ലിമെന്റ് വായനക്കാരിലെത്തിച്ചാല്‍ തൊഴിലാളിക്ക് ചെരിപ്പ് വേഗം തേഞ്ഞുകിട്ടും. മുതലാളിക്ക് ലക്ഷങ്ങള്‍ പോക്കറ്റിലുമാകും. പത്രങ്ങളുടെ ഫ്രീ കോപ്പികള്‍ക്കും സ്‌കീം കോപ്പികള്‍ക്കും മുഴുവന്‍ കമ്മീഷനും നല്‍കാനും ഉടമകള്‍ തയ്യാറല്ല. എന്തെങ്കിലും കാരണവശാല്‍ കമ്പനി തടഞ്ഞുവെക്കുന്ന പത്രം പിന്നീട് അയക്കുക, അതിന് ബില്ലിടുക, ഏജന്റുമാര്‍ മുന്‍കൂട്ടി ആവശ്യപ്പെടാതെ പത്രങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ അയച്ചുകൊടുക്കുക ഇതൊക്കെയാണ് മുതലാളിയുടെ ലീലാവിലാസങ്ങള്‍. 

സഹകുത്തകകളുടെ ആസനസേവയ്ക്കും പെയ്ഡ്ന്യൂസിനും പിന്നെ കോടികളുടെ പരസ്യങ്ങളും വഴി കുത്തകകള്‍ക്ക് കിട്ടുന്ന കോടികളുടെ വരുമാനം വേറെ. 

വിലക്കയറ്റം വാണം പോലെ കുതിച്ചുയരുകയും ജീവിതച്ചെലവ് ഇരട്ടിയാവുകയും ചെയ്യുന്പോള്‍ തങ്ങളുടെ വരുമാനത്തിന് നാണയത്തുട്ടുകളുടെ എങ്കിലും വര്‍ദ്ധനവുണ്ടാകേണ്ടത് പത്രവിതരണക്കാരനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. അത് കുറേ തൊഴിലാളി കുടുംബങ്ങളില്‍ ഒരു നേരത്തെ അന്നം കൂടുതല്‍ കഴിക്കാനാവും. പത്രമുതലാളിയ്ക്ക് കാര്യമായ നഷ്ടമൊന്നുമില്ല. എന്നിട്ടും ഈ സമരത്തെ അടിച്ചമര്‍ത്താന്‍ കഥകള്‍മെനയുന്നത് പഴയ നാട്ടുമാടന്പികളായി പത്രമുതലാളിമാര്‍ മാറുന്നതിന്‍റെ നേര്‍ ദൃശ്യമാണ്. ആഗോളവത്കരണത്തിനും തൊഴിലാളി ദ്രോഹനയങ്ങള്‍ക്കും സ്തുതിപാടുന്ന പത്ര മുതലാളിമാര്‍ താഴേത്തട്ടിലെ സാധാരണക്കാരന്‍റെ ജീവിതവൈഷമ്യങ്ങള്‍ അവഗണിയ്ക്കുന്നത് സ്വാഭാവികമാണ്. പക്ഷേ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ജനാധിപത്യ സമൂഹത്തിന് ഈ വക മാടന്പിത്തം അംഗീകരിച്ചു കൊടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്..... 

2012 ജനുവരി 14, ശനിയാഴ്‌ച

വി.എസ്സിനെതിരായുള്ള വിജിലന്‍സ് കേസ് മാഫിയാ സംഘങ്ങളുടെ ഗൂഢാലോചന




വിവാദ ഭൂമി കണ്ണൂര്‍ സൈനീക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയായ ആര്യാട് വെളിയില്‍ ഹൗസില്‍ ടി.കെ സോമന് കാസര്‍കോട് മൈറേ വില്ലേജില്‍ മൂന്ന്‍ ഏക്കര്‍ ഭൂമി അനുവദിച്ചത് 1977 ഏപ്രില്‍ 16നാണ്‌. പട്ടാളക്കാര്‍ക്ക് മൂന്ന്‌ ഏക്കര്‍ അനുവദിക്കാനുള്ള നിയമപ്രകാരം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ലാന്‍ഡ് അസൈന്‍മെന്റ് അതോറിറ്റിയാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപറ്റിയ സോമന്‍ ജില്ലാ കളക്ടറെ സമീപിക്കുകയും ഭൂമി പതിച്ചുനല്‍കാനുള്ള നടപടികള്‍ക്ക് കളക്ടര്‍ തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ കാസര്‍കോട് സ്വദേശികളായ കെ നാരായണഭട്ടും മറ്റ് ചിലരും ഭൂമി തങ്ങളുടെ കുടുംബസ്വത്താണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചു. തുടര്‍ന്ന്‍ നടപടികള്‍ സ്തംഭിക്കുകയും ചെയ്തു.

ഇതിനിടെ സോമന് പട്ടാള ആസ്ഥാനത്തേയ്ക്ക് സ്ഥലംമാറ്റമായി. അതിനാല്‍ 1979ല്‍ നാരായണഭട്ടിന്റെ കേസ് തള്ളിയത് സോമന്‍ അറിഞ്ഞില്ല. 2005ല്‍ കാസര്‍കോട്ടെ അഡ്വ. സദാനന്ദന്‍ മുഖേന കോടതിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ഈ വിധിയുടെ വിവരം അറിഞ്ഞത്. തുടര്‍ന്ന്‌ 2006 ജനുവരി 14ന് ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന്‌ സോമന്‍ 2007 ജൂണ്‍ 26ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെകണ്ട്‌ പരാതിപെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സോമന്‍ ജില്ലാകളക്ടര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി. ഫയല്‍ പരിശോധിച്ച കളക്ടര്‍ സോമന് അനുവദിച്ച ഭൂമി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തി. ഇതിനുപകരമായി അതേ വില്ലേജിലെ രണ്ട് ഏക്കര്‍ 33 സെന്റ് നല്‍കാന്‍ കളക്ടര്‍ തീരുമാനിച്ചു. 2010 ജൂണ്‍ നാലിന്‌ ഭൂമി വിലയായി 73, 051 രൂപ കൈപറ്റി ഭൂമി സോമന്‌ പതിച്ചുനല്‍കി.

എന്നാല്‍ പട്ടയഭൂമി 25 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം സോമനെ പ്രതിസന്ധിയിലാക്കി. 1977ല്‍ അനുവദിച്ച ഭൂമി തന്റേതല്ലാത്ത കാരണത്താല്‍ അനുവദിക്കാന്‍ വൈകിയതിനാല്‍ കൈമാറ്റ വ്യവസ്ഥയിലെ 25 വര്‍ഷം എന്നതിന്‌ ഇളവ് നല്‍കണമെന്ന്‍ അപേക്ഷിച്ച് 2010 ആഗസ്റ്റ് 30ന് സോമന്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്റെ ഒരു പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലും നല്‍കി. പ്രിന്‍സിപ്പില്‍ സെക്രട്ടറി ഷീല തോമസ് ഫയല്‍ പരിശോധിച്ച് ഇളവ് നല്‍കാനുള്ള നടപടികളുമായി മുന്‍പോട്ട് പോയി. ഒടുവില്‍ 2011 ഫെബ്രുവരി 16ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം സോമന്‌ കൈമാറ്റ അവകാശം നല്‍കാന്‍ തീരുമാനിച്ചു. ഈ സംഭവമാണ്‌ ഇപ്പോള്‍ അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കുന്ന വിവാദ ഭൂമി ഇടപാടായി മാറിയത്. ഇല്ലാത്ത ഉത്തരവിന്റേയും നടപടി ക്രമങ്ങളുടേയും പേരില്‍ നിലവില്‍ വന്ന ഈ കേസ് നിലനില്‍ക്കില്ലെന്നാണ്‌ നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാറില്‍ ഭൂമി കയ്യേറിയ കള്ളനെ മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച ഉമ്മന്‍ ചാണ്ടിയുടെ ഇരട്ടത്താപ്പു നോക്കൂ:

'മൂന്നാര്‍ കൈയേറ്റക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി മന്ത്രി മാണിയുടെ ബന്ധു. മൂന്നാറില്‍ സ്ഥലം കൈയേറിയെന്ന് ആരോപണമുള്ള അഭിഭാഷകനായ ഈ റിസോട്ട് ഉടമ, നിയമനം വിവാദമായതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. നിയമമന്ത്രി കെ എം മാണിയുടെ ഭാര്യാബന്ധുവും കേരള കോണ്‍ഗ്രസ് ദേവികുളം മണ്ഡലം പ്രസിഡന്റുമായ മാത്യുവിനെയാണ് ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്. പള്ളിവാസല്‍ വില്ലേജിലെ ചിത്തിരപുരത്ത് "നെസ്റ്റ്" എന്ന റിസോര്‍ട്ടിന്റെ ഉടമയാണ് ഇദ്ദേഹം. മാത്യുവിന് പുറമേ അഭിഭാഷകരായ ജോണ്‍സന്‍ പീറ്റര്‍ , പി ജെ മാത്യൂ എന്നിവര്‍ക്കും ഈ റിസോര്‍ട്ടില്‍ ഉടമാവകാശമുണ്ട്. 13 സെന്റിലുള്ള ഈ റിസോര്‍ട്ടിന്റെ പട്ടയം വളഞ്ഞ വഴിയില്‍ സംഘടിപ്പിച്ചതാണെന്ന് നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാര്‍ മേഖലയിലെ നിരവധി കൈയേറ്റങ്ങള്‍ക്ക് പിന്നിലും ഈ അഭിഭാഷകനുണ്ടെന്നാണ് സൂചനകള്‍ . നിയമന ഉത്തരവ് കിട്ടിയിട്ടില്ലെങ്കിലും ചാനലുകളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ നിയമവകുപ്പിനെ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.'

ടൈറ്റാനിയം കേസിലും പാമോയില്‍ കേസിലും നാറിയ ചാണ്ടിയും പെണ്ണുപിടിയിലും കാശുകൊടുത്ത് ജഡ്ജിമാരെ സ്വാധിനിക്കാന്‍ ശ്രമിച്ചതിന് കുഞ്ഞാലിയും സംസ്ഥാനത്തിന്‍റെ പൊതുമുതല്‍ കട്ടുതിന്ന് അഴിയെണ്ണിയ ബാലകൃഷ്ണപ്പിള്ള മാടന്പിയും അഴിമതിക്കേസിലും ചെക്കു കേസിലും പ്രതിയായ മുനീറും DCC അംഗത്തില്‍ നിന്ന് റേഷന്‍ ഗോഡൌണിന് അനുമതി വാങ്ങിത്തരമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വെട്ടി കോടതി കേറി ഇറങ്ങുന്ന പ്രകാശനും അഴിമതി വീരന്‍ അബ്ദുള്‍ റബ്ബും മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്‍റെ ഏക്കറുകണക്കിന് ഭൂമികയ്യേറിയ മനോരമയും അശ്ലീലമാസികക്കാരന്‍ നന്ദകുമാറും ബാലികമാരെ പീഢിപ്പിക്കുകയും രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയും ചെയ്ത കേരളത്തിലെ മാഫിയാ സംഘം കെട്ടിച്ചമച്ച കള്ളക്കഥകളുമായി കര്‍ഷകത്തൊഴിലാളികളുടെ കുടികിപ്പവകാശത്തിനുവേണ്ടി പൊരുതിയ കര്‍ഷക സമരത്തിന്‍റെ പടനായകന്‍ വി.എസ്സിനേയും ഭൂപരിഷ്കരണ ബില്‍ പാസ്സാക്കി 25ലക്ഷം പേര്‍ക്ക് സ്വന്തമായി കൃഷിഭൂമി നല്‍കിയ പാര്‍ട്ടിയേയും ഈ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം....

പാമോയില്‍ കേസിലെ പ്രതി പി.ജെ. തോമസ്സിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ച കോണ്‍ഗ്രസ്സ്, സി.ബി.ഐയെ ലോകായുക്തക്കു കീഴില്‍ കൊണ്ടുവരാതിരിക്കാന്‍ ലോകായുക്തയെ തന്നെ അട്ടിമറിച്ച നെറികെട്ട കോണ്‍ഗ്രസ്സ് ഇതിലും നാറിയ കളികള്‍ ഇനിയും കളിയ്ക്കും. പക്ഷേ ചാണ്ടി പാമോയിലില്‍ നൂറുവട്ടം മുങ്ങിക്കുളിച്ചാലും വി.എസ്സ് എന്ന ജനനേതാവിനെ അപഹാസ്യമായ അപകീര്‍ത്തി നാടകങ്ങളിലൂടെ പരിക്കേല്‍പ്പിക്കാനാവില്ല. 70വര്‍ഷക്കാലമായി കേരളത്തിനു പരിചിതമാണ് വി.എസ്സിന്‍റെ നീതിബോധം

FEEDJIT Live Page Popularity