ഭാരതീയ തത്ത്വചിന്തയെന്നാല്‍ ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് കാവിയണിഞ്ഞ മഹര്ഷിമാരുടെ ചിത്രമായിരിക്കും. കാരണം ഭാരതത്തെ അദ്ധ്യാല്‍മചിന്തയുടെ കളിത്തൊട്ടിലായിട്ടാണല്ലോ ലോകം കാണുന്നത്. എന്നാല്‍ സത്യമെന്താണു?. ഭാരതീയ തത്വചിന്തയിലെ പ്രമുഖ ചിന്താധാരകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ മാത്രമേ ഇതിനൊരു ഉത്തരം കാണുവാന്‍ കഴിയൂ.
താഴെ പറയുന്നവയാണു ഭാരതത്തിലെ പ്രമുഖ ദര്‍ശനങ്ങള്‍.
1. ചാര്‍വാകം
2. സാംഖ്യം
3. ന്യായ വൈശേഷികം
4. യോഗം
5. മീമാംസ
6. വേദാന്തം
7. ബൌദ്ധം
8. ജൈനം
ദര്‍ശനത്തിന്‍റെ മൌലിക പ്രശ്നം
ദൈവമാണോ പ്രപഞ്ചത്തിന്‍റെ സൃഷ്ടാവ്, ആണെങ്കില്‍ ദൈവത്തിന്‍റെ സൃഷ്ടാവാര്ു? പ്രപഞ്ചമെന്നത് വെറും തോന്നലാണോ(മായ)? പ്രപഞ്ചത്തെ അറിയുവാന്‍ മനുഷ്യനു സാധ്യമല്ലേ? പ്രപഞ്ചം എന്തുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്?
ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മനുഷ്യന്‍ അവനു ബുദ്ധി വികാസം നേടിയ കാലം മുതല്‍ ചോദിച്ചിട്ടുണ്ടായിരുന്നു.
ആത്മാവിന്‍റെയും ദൈവത്തിന്‍റെയും അസ്ഥിത്വത്തെ അംഗീകരിക്കുന്നതോ, അംഗീകരിക്കാത്തതോ എന്ന അര്‍ത്ഥത്തില് ഈ ചിന്താധാരകളെ ആസ്തികം, നാസ്തികം എന്ന് രണ്ടായി തരം തിരിക്കാം. ആസ്തികമെന്നാല്‍ ദൈവാസ്തിത്വത്തെ അംഗീകരിക്കുന്നതും, നാസ്തികമെന്നാല്‍ നിഷേധിക്കുന്നതുമാകുന്നു. മേല്‍ പറഞ്ഞ ദര്‍ശനങ്ങളില്‍ മീമാംസയും വേദാന്തവുമൊഴിച്ച് എല്ലാ ദര്‍ശനങ്ങളും ആദ്യകാലങ്ങളില്‍ ദൈവത്തിന്‍റെയും, ആത്മാവിന്‍റെയും അസ്ഥിത്വം അംഗീകരിക്കാത്തതാണു.
ആ അര്‍ത്ഥത്തില്‍ അവയെല്ലാം തന്നെ നാസ്തിക ദര്‍ശനങ്ങളാണു.
ഒരു കാലത്ത് ഭാരതത്തില് ശക്തമായിരുന്ന ഭൌതികവാദ ചിന്താധാരയെയാണു ഇതു കാണിക്കുന്നത്.എന്നാല്‍ ചാര്‍വാകവും, ബൌദ്ധ, ജൈനദര്‍ശനങ്ങളുമൊഴിച്ച് മറ്റെല്ലാ ദര്‍ശനങ്ങളും പില്‍ക്കാലത്ത് വൈദിക സ്വാധിനത്തിന്‍റെ ഫലമായി കാലാന്തരേണ ആശയവാദ ദര്‍ശനങ്ങളായി രൂപപ്പെട്ടു.
ചാര്‍വാകം(ലോകായതം)
പ്രപഞ്ചമെന്നത് പഞ്ചഭൂതങ്ങളാല്‍ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിക്കപ്പെട്ടതാണെന്ന് ചാര്‍വാകന്‍മാര്‍ തീര്‍ത്തു പറഞ്ഞു. ലോകായതം ജീവിതത്തെ മാത്രം ആണ് ഉദ്ദേശിക്കുന്നത്. ജീവിതം മാത്രമാണ് നമുക്കുള്ളതെന്നും. പുനര്‍ജന്മം, നരകം, സ്വര്‍ഗ്ഗം, പ്രേതങ്ങള്‍ എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്നു, വൈദിക കര്‍മ്മങ്ങള്‍ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ലോകായതം പഠിപ്പിക്കുന്നു.
ലോകായതം കറകളഞ്ഞ ഭൗതികവാമാണ് എന്ന് പറയാം. ആശയവാദമെന്ന നിലയില്‍ ഉള്ള ദര്‍ശനങ്ങെളെ മതാധിഷ്ഠിതത്വം, വിശുദ്ധഗ്രന്ഥവിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ അതിന്റെ എല്ലാ അനുബന്ധങ്ങളോടു കൂടി നിരാകരിക്കുന്നു. ധര്‍മ്മശാസ്ത്രകാരന്മാരുടെ എതിര്‍പ്പുകളും ഭീഷണികളും ലോകായതര്‍ നേരിടുന്നുണ്ട്. വേദങ്ങളുടെ വിശുദ്ധ പരിവേഷത്തേയും അതിന്റെ പേരില്‍ വിശ്വാസത്തിനുവേണ്ടിയുള്ള എല്ലാ ന്യായവാദങ്ങളേയും അവര്‍ തുറന്ന് എതിക്കുന്നു. ഇതെല്ലാം ബ്രാഹ്മണ പുരോഹിതന്മാരുടെ സൂത്രപ്പണികളാണ് എന്നാണ് അവരുടെ മതം. അതിനു പിന്നില്‍ ചൂഷണം മാത്രമാണ് ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം സൂക്ഷ്മമായ താര്‍ക്കിക യുക്തിയുടെ പിന്‍ബലത്താലല്ല, മറിച്ച് പ്രാകൃതമായ യുക്തിമാത്രമാണ് പിന്‍ബലമായി അവര്‍ സ്വീകരിക്കുന്നത്. ചിലവാദങ്ങള്‍ താഴെ കൊടുക്കുന്നു
യജ്ഞത്തില്‍ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന് സ്വര്‍ഗ്ഗം കിട്ടുമെന്നാണ് വേദികള്‍ വാദിക്കുന്നത്, എങ്കില്‍ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന് സ്വര്‍ഗ്ഗപ്രാപ്തി നല്‍കുന്നില്ല എന്ന്‍ അവര്‍ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മൃഗത്തിന് സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാര്‍ക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവര്‍ സ്ഥാപിക്കുന്നു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ