വിവാദ ഭൂമി കണ്ണൂര്‍ സൈനീക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയായ ആര്യാട് വെളിയില്‍ ഹൗസില്‍ ടി.കെ സോമന് കാസര്‍കോട് മൈറേ വില്ലേജില്‍ മൂന്ന്‍ ഏക്കര്‍ ഭൂമി അനുവദിച്ചത് 1977 ഏപ്രില്‍ 16നാണ്. പട്ടാളക്കാര്‍ക്ക് മൂന്ന് ഏക്കര്‍ അനുവദിക്കാനുള്ള നിയമപ്രകാരം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ലാന്‍ഡ് അസൈന്‍മെന്റ് അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപറ്റിയ സോമന്‍ ജില്ലാ കളക്ടറെ സമീപിക്കുകയും ഭൂമി പതിച്ചുനല്‍കാനുള്ള നടപടികള്‍ക്ക് കളക്ടര്‍ തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ കാസര്‍കോട് സ്വദേശികളായ കെ നാരായണഭട്ടും മറ്റ് ചിലരും ഭൂമി തങ്ങളുടെ കുടുംബസ്വത്താണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചു. തുടര്‍ന്ന്‍ നടപടികള്‍ സ്തംഭിക്കുകയും ചെയ്തു.
ഇതിനിടെ സോമന് പട്ടാള ആസ്ഥാനത്തേയ്ക്ക് സ്ഥലംമാറ്റമായി. അതിനാല്‍ 1979ല്‍ നാരായണഭട്ടിന്റെ കേസ് തള്ളിയത് സോമന്‍ അറിഞ്ഞില്ല. 2005ല്‍ കാസര്‍കോട്ടെ അഡ്വ. സദാനന്ദന്‍ മുഖേന കോടതിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ഈ വിധിയുടെ വിവരം അറിഞ്ഞത്. തുടര്‍ന്ന് 2006 ജനുവരി 14ന് ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് സോമന്‍ 2007 ജൂണ്‍ 26ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെകണ്ട് പരാതിപെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സോമന്‍ ജില്ലാകളക്ടര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി. ഫയല്‍ പരിശോധിച്ച കളക്ടര്‍ സോമന് അനുവദിച്ച ഭൂമി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തി. ഇതിനുപകരമായി അതേ വില്ലേജിലെ രണ്ട് ഏക്കര്‍ 33 സെന്റ് നല്‍കാന്‍ കളക്ടര്‍ തീരുമാനിച്ചു. 2010 ജൂണ്‍ നാലിന് ഭൂമി വിലയായി 73, 051 രൂപ കൈപറ്റി ഭൂമി സോമന് പതിച്ചുനല്‍കി.
എന്നാല്‍ പട്ടയഭൂമി 25 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം സോമനെ പ്രതിസന്ധിയിലാക്കി. 1977ല്‍ അനുവദിച്ച ഭൂമി തന്റേതല്ലാത്ത കാരണത്താല്‍ അനുവദിക്കാന്‍ വൈകിയതിനാല്‍ കൈമാറ്റ വ്യവസ്ഥയിലെ 25 വര്‍ഷം എന്നതിന് ഇളവ് നല്‍കണമെന്ന്‍ അപേക്ഷിച്ച് 2010 ആഗസ്റ്റ് 30ന് സോമന്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്റെ ഒരു പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലും നല്‍കി. പ്രിന്‍സിപ്പില്‍ സെക്രട്ടറി ഷീല തോമസ് ഫയല്‍ പരിശോധിച്ച് ഇളവ് നല്‍കാനുള്ള നടപടികളുമായി മുന്‍പോട്ട് പോയി. ഒടുവില്‍ 2011 ഫെബ്രുവരി 16ന് ചേര്‍ന്ന മന്ത്രിസഭായോഗം സോമന് കൈമാറ്റ അവകാശം നല്‍കാന്‍ തീരുമാനിച്ചു. ഈ സംഭവമാണ് ഇപ്പോള്‍ അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കുന്ന വിവാദ ഭൂമി ഇടപാടായി മാറിയത്. ഇല്ലാത്ത ഉത്തരവിന്റേയും നടപടി ക്രമങ്ങളുടേയും പേരില്‍ നിലവില്‍ വന്ന ഈ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മൂന്നാറില്‍ ഭൂമി കയ്യേറിയ കള്ളനെ മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച ഉമ്മന്‍ ചാണ്ടിയുടെ ഇരട്ടത്താപ്പു നോക്കൂ:
ടൈറ്റാനിയം കേസിലും പാമോയില്‍ കേസിലും നാറിയ ചാണ്ടിയും പെണ്ണുപിടിയിലും കാശുകൊടുത്ത് ജഡ്ജിമാരെ സ്വാധിനിക്കാന്‍ ശ്രമിച്ചതിന് കുഞ്ഞാലിയും സംസ്ഥാനത്തിന്‍റെ പൊതുമുതല്‍ കട്ടുതിന്ന് അഴിയെണ്ണിയ ബാലകൃഷ്ണപ്പിള്ള മാടന്പിയും അഴിമതിക്കേസിലും ചെക്കു കേസിലും പ്രതിയായ മുനീറും DCC അംഗത്തില്‍ നിന്ന് റേഷന്‍ ഗോഡൌണിന് അനുമതി വാങ്ങിത്തരമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വെട്ടി കോടതി കേറി ഇറങ്ങുന്ന പ്രകാശനും അഴിമതി വീരന്‍ അബ്ദുള്‍ റബ്ബും മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്‍റെ ഏക്കറുകണക്കിന് ഭൂമികയ്യേറിയ മനോരമയും അശ്ലീലമാസികക്കാരന്‍ നന്ദകുമാറും ബാലികമാരെ പീഢിപ്പിക്കുകയും രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയും ചെയ്ത കേരളത്തിലെ മാഫിയാ സംഘം കെട്ടിച്ചമച്ച കള്ളക്കഥകളുമായി കര്‍ഷകത്തൊഴിലാളികളുടെ കുടികിപ്പവകാശത്തിനുവേണ്ടി പൊരുതിയ കര്‍ഷക സമരത്തിന്‍റെ പടനായകന്‍ വി.എസ്സിനേയും ഭൂപരിഷ്കരണ ബില്‍ പാസ്സാക്കി 25ലക്ഷം പേര്‍ക്ക് സ്വന്തമായി കൃഷിഭൂമി നല്‍കിയ പാര്‍ട്ടിയേയും ഈ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം....
പാമോയില്‍ കേസിലെ പ്രതി പി.ജെ. തോമസ്സിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ച കോണ്‍ഗ്രസ്സ്, സി.ബി.ഐയെ ലോകായുക്തക്കു കീഴില്‍ കൊണ്ടുവരാതിരിക്കാന്‍ ലോകായുക്തയെ തന്നെ അട്ടിമറിച്ച നെറികെട്ട കോണ്‍ഗ്രസ്സ് ഇതിലും നാറിയ കളികള്‍ ഇനിയും കളിയ്ക്കും. പക്ഷേ ചാണ്ടി പാമോയിലില്‍ നൂറുവട്ടം മുങ്ങിക്കുളിച്ചാലും വി.എസ്സ് എന്ന ജനനേതാവിനെ അപഹാസ്യമായ അപകീര്‍ത്തി നാടകങ്ങളിലൂടെ പരിക്കേല്‍പ്പിക്കാനാവില്ല. 70വര്‍ഷക്കാലമായി കേരളത്തിനു പരിചിതമാണ് വി.എസ്സിന്‍റെ നീതിബോധം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ